---
title: "ചെറുവണ്ണൂര്‍ ബാങ്ക് വിവാദം; പൊതുയോഗം സംഘടിപ്പിച്ച് സിപിഐ (എം) "
english_title: "Cheruvannur Bank Controversy; CPI (M) organizes public meeting "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151507/cheruvannur-bank-controversy-cpi-m-organizes-public-meeting"
published_at: "2023-10-06T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fce2b99086_1_cpimmm.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ബാങ്ക് വിവാദം; പൊതുയോഗം സംഘടിപ്പിച്ച് സിപിഐ (എം) 

> **Lead Summary:** ** ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുയിപ്പോത്ത് ബ്രാഞ്ചിനെതിരെ ഉയര്‍ന്നുവന്ന ക്രമക്കേടിനെതിരെ വിശദീകരണവുമായി സിപിഐ എം രംഗത്ത്.

## Article Content

** ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുയിപ്പോത്ത് ബ്രാഞ്ചിനെതിരെ ഉയര്‍ന്നുവന്ന ക്രമക്കേടിനെതിരെ വിശദീകരണവുമായി സിപിഐ എം രംഗത്ത്.

ബാങ്കിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ തിരിച്ചറിയുക എന്ന ശീര്‍ഷകത്തിലാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ബാങ്കിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രചരണങ്ങളാണ് നടന്നു വരുന്നതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗ്, ബിജെപി പ്രവര്‍ത്തകര്‍ ബാങ്ക് ശാഖയിലേക്ക് മാര്‍ച്ചുകളും നടത്തിയിരുന്നുവെന്നും നാളെ കോണ്‍ഗ്രസ് ഇവിടെ സായാഹ്ന ധര്‍ണ്ണയും നടത്തുന്നുണ്ടെന്നും സിപിഐ (എം) നേതാക്കള്‍ പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ സിപിഐ ( എം ) പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ 5 മണിക്ക് മുയിപ്പോത്ത് അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സിപിഐ ( എം ) ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശന്‍, ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, പി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151507/cheruvannur-bank-controversy-cpi-m-organizes-public-meeting)