---
title: "ഗാന്ധി ജയന്തി ദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "A seminar was organized to commemorate Gandhi Jayanthi at koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151522/a-seminar-was-organized-to-commemorate-gandhi-jayanthi-at-koorachund"
published_at: "2023-10-06T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fde67e75e6_1_semin2.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **ഗാന്ധി ജയന്തി ദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**കൂരാച്ചുണ്ട് : **ഗാന്ധി ജയന്തി ദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു.

ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ് യുവജനങ്ങളില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സെമിനാര്‍ കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ വിന്‍സന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വസ്ഥതയും സമാധാനവും പുലരുന്ന ഒരു സമൂഹ ജീവിതം നല്‍കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഉദ്ഘാടക വേളയില്‍ അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ്. രമണന്‍ അധ്യക്ഷത വഹിച്ചു.

ഡോ. സി വിനോദ് കുമാര്‍, പി.ടി ഇബ്രാഹിം, പിടിഎ പ്രസിഡന്റ് സണ്ണി എമ്പ്രയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജി കുര്യന്‍, ജോബി ഫ്രാന്‍സിസ്, ഇ.വി. രാമചന്ദ്രന്‍, ഒ.സി ലീന, കെ.കെ. ഗംഗാധരന്‍, പി.കെ. സുരേന്ദ്രന്‍, എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ വി.ടി ധന്യ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് ലീഡര്‍ തന്‍ഹായ് ഷെറിന്‍ യോഗത്തിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151522/a-seminar-was-organized-to-commemorate-gandhi-jayanthi-at-koorachund)