---
title: "മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം മേപ്പയ്യൂര്‍കാർക്ക് ആവേശമായി"
english_title: "Mahal Pravasi Sangam organized as part of Milad Sangam for Mepayyur people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151599/mahal-pravasi-sangam-organized-as-part-of-milad-sangam-for-mepayyur-people"
published_at: "2023-10-06T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65202c1f7527c_gulf_edited.jpg"
keywords: []
---

# മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം മേപ്പയ്യൂര്‍കാർക്ക് ആവേശമായി

> **Lead Summary:** **മപ്പയ്യൂര്‍: **മിലാദ് സംഗമത്തിന്റെ ഭാഗമായി മഹല്ല് പ്രവാസി സംഗമം സംഘടിപ്പിച്ചു.

## Article Content

**മപ്പയ്യൂര്‍: **മിലാദ് സംഗമത്തിന്റെ ഭാഗമായി മഹല്ല് പ്രവാസി സംഗമം സംഘടിപ്പിച്ചു.

കീഴ്പയ്യൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം സുന്നിമഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍  ഉദ്ഘാടനം ചെയ്തു.

എന്‍.പി മൊയ്തീന്‍ ഹാജി അധ്യക്ഷനായി. മഹ്ബൂബലി അശ്അരി പ്രാര്‍ത്ഥന നടത്തി. ഖാരിഹ് അബ്ദുറഹിമാന്‍ കീഴ്‌പ്പോട്ട് ഖിറാഅത്ത് നടത്തി.

ഖാസി കെ നിസാര്‍ റഹ്‌മാനി, മഹല്ല് പ്രസിഡന്റ്  കെ.കെ പോക്കര്‍ഹാജി, അഹമ്മദ് ചൈതന്യ, എം പക്രന്‍ ഹാജി, അബ്ദുറഹിമാന്‍ ഇല്ലത്ത്, പി.കെ.കെ അബ്ദുള്ള, മൊയ്തു കുളപ്പുറത്ത്, കെ.പി അബ്ദുള്ള, കീഴ്‌പ്പോട്ട് പി മൊയ്തി, കീഴ്‌പ്പോട്ട് അമ്മത്, മേലാട്ട് കുഞ്ഞബ്ദുള്ള, കുഞ്ഞാലി മലപ്പാടി,സഹദ് കുന്നുമ്മല്‍ ,കെ.പി അബ്ദുല്‍ സലാം, മീറങ്ങാട്ട് അസ്സൈനാര്‍ സംസാരിച്ചു.

ഹുസ്സൈന്‍ കമ്മന സ്വാഗതവും വാളിയില്‍ കുട്ട്യാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151599/mahal-pravasi-sangam-organized-as-part-of-milad-sangam-for-mepayyur-people)