---
title: "ഇടിഐ ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "ETI ITC Perambra organized a training seminar under the auspices  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151768/eti-itc-perambra-organized-a-training-seminar-under-the-auspices"
published_at: "2023-10-07T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521366a3f54b_1_etii.jpg"
keywords: []
---

# ഇടിഐ ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഇടിഐ ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ഇടിഐ ഐടിസി പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു.

ജെസിഐ ഇന്ത്യന്‍ നാഷണല്‍ ട്രൈനര്‍ ജെ.സി പ്രമോദ് ബാലകൃഷ്ണന്‍ സെമിനാറിന് നേതൃത്വം നല്‍കി. കെ.കെ മുഹമ്മദ് റാഷിദ്, കെ.എം സുധീഷ് കുമാര്‍, ഒ വിഷ്ണു എന്നിവര്‍ സംസാരിച്ചു.

2004 മുതല്‍ കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് പേരാമ്പ്ര ഇടിഐ ഐടിസി. 100% തൊഴില്‍ സാദ്ധ്യതയുള്ള ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, വയര്‍മാന്‍ ലൈസെന്‍സ് കോഴ്‌സ്, മൊബൈല്‍ ഫോണ്‍ സെര്‍വീസിങ്, എസി മെക്കാനിക് എന്നീ കോഴ്‌സുകളാണ് സ്ഥാപനത്തില്‍ നടത്തിവരുന്നത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പൊതുപരീക്ഷയില്‍ കഴിഞ്ഞ 3 വര്‍ഷകാലമായി സംസ്ഥാനത്തലത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള സ്ഥാപനമാണ് പേരാമ്പ്ര ഇടിഐ. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിനകത്തും പുറത്തും മികച്ച തൊഴില്‍ നേടുകയിട്ടുണ്ട്.

കെജിസിഇ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പിഎസ്ഇ അംഗീകാരമുള്ള കോഴ്‌സുകള്‍ ആയതിനാല്‍ സര്‍ക്കാര്‍ ജോലികള്‍ സാങ്കേതിക മേഖലകളില്‍ നേടാനും കഴിയും. കെജിസിഇ എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്നിക്കില്‍ ലാറ്റര്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തില്‍ പ്രവേശനം നേടാന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151768/eti-itc-perambra-organized-a-training-seminar-under-the-auspices)