---
title: "മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി "
english_title: "Small grain cultivation has started in Maruthomkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151773/small-grain-cultivation-has-started-in-maruthomkara"
published_at: "2023-10-07T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65213d9f22e2a_1_maru.jpg"
keywords: []
---

# മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്നതിന് നിക്രാപദ്ധതിയില്‍ മരുതോങ്കര പഞ്ചായത്തില്‍ കൃഷി വിജ്ഞാനകേന്ദ്രം പ്രദര്‍ശന കൃഷിയും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്നതിന് നിക്രാപദ്ധതിയില്‍ മരുതോങ്കര പഞ്ചായത്തില്‍ കൃഷി വിജ്ഞാനകേന്ദ്രം പ്രദര്‍ശന കൃഷിയും പരിശീലനവും സംഘടിപ്പിച്ചു.

ബജറ, ചോളം, മുത്താറി എന്നീ ചെറു ധാന്യങ്ങള്‍ ചെറുപയര്‍ എന്നിവയുടെ വിത ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിര്‍വ്വഹിച്ചു.

പ്രതീക്ഷ കര്‍ഷക കൂട്ടായ്മയില്‍ പെട്ട സംഘം അംഗങ്ങളാണ് കൃഷിയില്‍ പങ്കെടുത്തത്. കെവികെ ഹെഡ് ഡോ. പി രാധാകൃഷ്ണന്‍, ഡോ. കെ.എം പ്രകാശ്, അഞ്ജന എന്നിവര്‍ ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151773/small-grain-cultivation-has-started-in-maruthomkara)