---
title: "എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും മാതൃസംഗമവും സംഘടിപ്പിച്ചു "
english_title: "organized felicitation and mathr samgamam for the LSS winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151784/organized-felicitation-and-mathr-samgamam-for-the-lss-winners"
published_at: "2023-10-07T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652140a8b183c_1_mathri.jpg"
keywords: []
---

# എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും മാതൃസംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ 2022 - 23 വര്‍ഷത്തെ എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും മാതൃസംഗമവും സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ 2022 - 23 വര്‍ഷത്തെ എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും മാതൃസംഗമവും സംഘടിപ്പിച്ചു.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ വടക്കേപറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ഷിബീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എം പ്രകാശന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പാഠ്യപദ്ധതിയും പ്രവര്‍ത്തനരീതിയും മാറുന്നതിനനുസരിച്ച് രക്ഷിതാക്കളുടെ ഇടപെടലിനെപറ്റിയും വിദ്യാലയത്തിലും വീട്ടിലും സമൂഹത്തിലും കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍, പുതുതലമുറയില്‍ കുട്ടികളില്‍ കാണുന്ന ലഹരിവസ്തുക്കളോടുള്ള ആശക്തി ഇത്തരം വിഷയങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെടലിനെപറ്റിയും കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് രക്ഷിതാക്കള്‍ വഹിക്കേണ്ട പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയും ഹമീദ് വിലങ്ങില്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.

ചടങ്ങില്‍ 2022 - 23 വര്‍ഷത്തെ എല്‍എസ്എസ് വിജയികളായ ശ്രീപാര്‍വതി, കെ.ടി അവന്തിക എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രധാന അധ്യാപിക ബി.കെ പുഷ്പ്പ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151784/organized-felicitation-and-mathr-samgamam-for-the-lss-winners)