---
title: "മില്ലറ്റ് പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പസ് മില്ലറ്റ് "
english_title: "Campus millet for students for millet campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151925/campus-millet-for-students-for-millet-campaign"
published_at: "2023-10-08T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652247ea5de0b_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മില്ലറ്റ് പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പസ് മില്ലറ്റ് 

> **Lead Summary:** **പേരാമ്പ്ര: **അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ മില്ലറ്റ് പ്രചാരണം ലക്ഷ്യം വെച്ച് കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍, കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 'ക്യാമ്പസ് മില്ലറ്റ്' എന്ന പേരില്‍ ഒരു പ്രോജക്ട് നടപ്പിലാക്കുന്നു.

## Article Content

**പേരാമ്പ്ര: **അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ മില്ലറ്റ് പ്രചാരണം ലക്ഷ്യം വെച്ച് കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍, കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 'ക്യാമ്പസ് മില്ലറ്റ്' എന്ന പേരില്‍ ഒരു പ്രോജക്ട് നടപ്പിലാക്കുന്നു.

മില്ലറ്റ് കൃഷി, മില്ലറ്റ് മേളകള്‍, പ്രചാരണം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. അനുകൂല കാലാവസ്ഥയായതിനാല്‍ ഇപ്പോള്‍ വിത്ത് ഇടാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

ഇതിനായി കൃഷിയിടത്തില്‍ അടിക്കാടുവെട്ടി, ജൈവവളങ്ങള്‍ ചേര്‍ത്ത് മണ്ണ് ഒരുക്കി കഴിഞ്ഞു. കൃഷി ചെയ്യാന്‍ ഭൂമി ഇല്ലാത്തവര്‍ ഗ്രോ ബാഗുകളിലാണ് കൃഷി ചെയ്യുന്നത്.

കൃഷിക്ക് ആവശ്യമായ വിത്തുകള്‍ മില്ലറ്റ് മിഷന്‍ കേരളയുടെ അഭ്യര്‍ത്ഥന പ്രകാരം 'കപിലാ ഫൗണ്ടേഷന്‍' എന്ന സംഘടനയാണ് നല്‍കുന്നത്. റാഗി, മണിച്ചോളം, കമ്പ് എന്നിവയുടെ വിത്തുകള്‍ ആണ് നല്‍കുന്നത്.

ഇതിനുപുറമേ കൃഷിക്കാവശ്യമായ എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും മില്ലറ്റ് മിഷന്‍ നല്‍കുന്നുണ്ട്. സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ് ശ്രീചിത്ത്, വിവിധ ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് ടീമിന് മില്ലറ്റ് വിത്തുകള്‍ മില്ലറ്റ് മിഷന്‍ കോഴിക്കോട് ജില്ല പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ കൈമാറി.

പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, പോഗ്രാം ഓഫീസര്‍ ഇ ബിന്ദു, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ ലാമിയ ലിന്‍ഷ സുരേഷ്, നിദാല്‍ ഫസലു തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

മിലിറ്റ് മിഷന്‍ കൃഷിക്കൂട്ടം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര, അധ്യാപകരായ സി.കെ ജയരാജ്, ഷനീഷ് ഹരിത വയല്‍, എം. ശ്രീകല, എം രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂളിന് സമീപമുള്ള കന്നാട്ടി വയലില്‍ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. 10 സെന്റില്‍ വീതം റാഗി, മണിച്ചോളം, കമ്പ് എന്നിവയാണ് കൃഷി ചെയ്യുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151925/campus-millet-for-students-for-millet-campaign)