---
title: "മോഷണ വസ്തുക്കളുമായി പേരാമ്പ്രയില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍ "
english_title: "Local women arrested with stolen goods in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151994/local-women-arrested-with-stolen-goods-in-perampra"
published_at: "2023-10-08T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652293283aa65_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മോഷണ വസ്തുക്കളുമായി പേരാമ്പ്രയില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര:** മോഷണ വസ്തുക്കളുമായി പേരാമ്പ്രയില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍. കഴിഞ്ഞ ദിവസം കാര്‍ത്തിക ഹോട്ടലില്‍ നിന്നും മോഷണം പോയ വസ്തുക്കളുമായാണ നാടോടി സ്ത്രീകള്‍ പിടിയിലായത്.

## Article Content

**പേരാമ്പ്ര:** മോഷണ വസ്തുക്കളുമായി പേരാമ്പ്രയില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍. കഴിഞ്ഞ ദിവസം കാര്‍ത്തിക ഹോട്ടലില്‍ നിന്നും മോഷണം പോയ വസ്തുക്കളുമായാണ നാടോടി സ്ത്രീകള്‍ പിടിയിലായത്.

പേരാമ്പ്രയുടെ പല ഭാഗങ്ങളിലും ചെറിയ ചെറിയ മോഷണങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഇതിനെതിരെ പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ ശക്തമായ പെട്രോളിങ് നടത്തിവരികയും ചെയ്തിരുന്നു.

ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതില്‍ മേപ്പയൂരിലെ ഒരു ആക്രികടയില്‍ നിന്നും എസ്.ഐ. സുജിലേഷ്, എസ്‌സിപിഒ മണിലാല്‍, വിജേഷ്, വനിതാ പോലീസുകാരായ രാധിക, സുജില്ല എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

നാടോടി സ്ത്രീകളായ മഞ്ജുള, പാര്‍വതി, റാണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു വരുന്നു. വരും ദിവസങ്ങളില്‍ രാത്രിയും പകലുമായി ശക്തമായ പെട്രോളിങ് നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151994/local-women-arrested-with-stolen-goods-in-perampra)