---
title: "മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം "
english_title: "You can apply for the priority ration card from October 10"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152001/you-can-apply-for-the-priority-ration-card-from-october-10"
published_at: "2023-10-08T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b0e6413db_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം 

> **Lead Summary:** പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം.

## Article Content

പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം.

1000 ച. അടിയ്ക്ക് മുകളില്‍ വീട്/ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡപ്രകാരം ബി.പി.എല്‍. ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

അക്ഷയ സെന്റര്‍ മുഖേനയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ സിറ്റിസന്‍ ലോഗിന്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ നല്‍കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152001/you-can-apply-for-the-priority-ration-card-from-october-10)