---
title: "കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ആദ്യ ഫണ്ട് ഏറ്റുവാങ്ങി "
english_title: "Karayad Thiruvangayur Maha Shiva Temple Aarat Mahotsavam Receives First Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152025/karayad-thiruvangayur-maha-shiva-temple-aarat-mahotsavam-receives-first-fund"
published_at: "2023-10-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522c4896cbae_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ആദ്യ ഫണ്ട് ഏറ്റുവാങ്ങി 

> **Lead Summary:** **അരിക്കുളം: **കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് ക്ഷേത്രം മേല്‍ശാന്തി എളപ്പില ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ധനേഷിന് നല്‍കി ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് ക്ഷേത്രം മേല്‍ശാന്തി എളപ്പില ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ധനേഷിന് നല്‍കി ഉദ്ഘാടനം ചെയ്തു.

ഭക്തിനിര്‍ഭരമായ ചടങ്ങില്‍ കെ.വി ബാലന്‍, ശശിധരന്‍ മേലിപ്പുറത്ത് താഴെ, അനീഷ് കാവില്‍, മഠത്തില്‍ രാമചന്ദ്രന്‍, പുഷ്പ മേലിപ്പുറത്ത്, ബാലന്‍ കൊയിലോത്ത്, സുരേന്ദ്രന്‍ ഈച്ചരമ്പത്ത്, വേണുഗോപാല്‍ നമ്പ്രത്ത്, രജീഷ് മൊയില്‍, രാജന്‍ മേലിപ്പുറത്ത്, നാരായണന്‍ നായര്‍ അരിക്കാന്‍കുളങ്ങര തുടങ്ങിയവര്‍ ക്ഷേത്ര സന്നിധിയിലെത്തി ഉദ്ഘാടന വേളയില്‍ ഫണ്ട് സമര്‍പ്പിച്ചു.

ട്രസ്റ്റി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ആറാട്ട് മഹോത്സവം 2023 ഡിസംബര്‍ 21 മുതല്‍ 27 വരെ ഭക്തി ആദരവ് പൂര്‍വ്വം നടക്കും.

ക്ഷേത്രം തന്ത്രി ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വിപുലമായ നടത്തിപ്പിനായി 51 അംഗ ആഘോഷ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയതായി ഭാരവാഹികളായി ടി. മുത്തുകൃഷ്ണന്‍, സി. ചന്ദ്രന്‍ ചാക്യാറമ്പത്ത് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152025/karayad-thiruvangayur-maha-shiva-temple-aarat-mahotsavam-receives-first-fund)