---
title: "അഷ്‌റഫ് കല്ലോടിന് യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ ആദരവ് "
english_title: "respect to Ashraf Kallod by Yuva Kalasahithi Perambra Mandal Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152110/respect-to-ashraf-kallod-by-yuva-kalasahithi-perambra-mandal-committee"
published_at: "2023-10-09T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652386f4e5129_1_ashraf.jpg"
keywords: []
---

# അഷ്‌റഫ് കല്ലോടിന് യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ ആദരവ് 

> **Lead Summary:** **പേരാമ്പ്ര:** കമലാദാസ് സ്മാരകപുരസ്‌കാരം നേടിയ അഷ്‌റഫ് കല്ലോടിനെ യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മറ്റി ആദരിച്ചു.

## Article Content

**പേരാമ്പ്ര:** കമലാദാസ് സ്മാരകപുരസ്‌കാരം നേടിയ അഷ്‌റഫ് കല്ലോടിനെ യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മറ്റി ആദരിച്ചു.

തിരുവനന്തപുരം ആസ്ഥാനമായ ഫ്രീഡം ഫിഫ്റ്റി എന്ന സംഘടന അധ്യാപകരുടെ ബാലസാഹിത്യ രചനാ സമാഹാരത്തിന് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

പേരാമ്പ്ര അല്‍ക്ക ഓഡിറ്റോറിയത്തില്‍ വിനോദന്‍ പാലയാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.ടി.ബി കല്പത്തൂര്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ സെക്രെട്ടറി അഷ്റഫ് കുരുവട്ടൂര്‍ ഉപഹാരം നല്‍കി. എ. പ്രദീപ്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.

യൂസഫ് കൊറോത്ത്, വിനോദ് തിരുവോത്ത്, രാമകൃഷ്ണന്‍ സരയു, കെ.കെ ഭാസ്‌കരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എ ഷിനുരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അശോകന്‍ മഹാറാണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152110/respect-to-ashraf-kallod-by-yuva-kalasahithi-perambra-mandal-committee)