---
title: "ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം; നടപടി പിന്‍വലിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതിയോഗം "
english_title: "Loudspeaker use in places of worship; Temple maintenance committee meeting to withdraw the action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152127/loudspeaker-use-in-places-of-worship-temple-maintenance-committee-meeting-to-withdraw-the-action"
published_at: "2023-10-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65239465ae32a_1_ama.jpg"
keywords: []
---

# ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം; നടപടി പിന്‍വലിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതിയോഗം 

> **Lead Summary:** **കോട്ടൂര്‍: **ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതിയോഗം ആവശ്യപ്പെട്ടു.

## Article Content

**കോട്ടൂര്‍: **ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതിയോഗം ആവശ്യപ്പെട്ടു.

ആചാരത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി നടത്തി വരുന്നതിനെതിരെയുള്ള നടപടി ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് സി. സതീശന്‍ അധ്യക്ഷത വഹിച്ചു.

പരിപാലന സമിതി സെക്രട്ടി കെ അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി രാധാകൃഷ്ണന്‍, എ.പി സത്യന്‍, സി.എച്ച് ബാലന്‍, വി.പി രാജന്‍, സി സതീശന്‍, ടി ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152127/loudspeaker-use-in-places-of-worship-temple-maintenance-committee-meeting-to-withdraw-the-action)