---
title: " വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാരമനശാസ്ത്ര ശാക്തീകരണം പദ്ധതിക്ക് തുടക്കമായി"
english_title: "Adolescent Psychology Empowerment Project launched at North Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15216/adolescent-psychology-empowerment-project-launched-at-north-higher-secondary-school"
published_at: "2021-12-09T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b19e60549b0_WATER MARK.JPG"
keywords: []
---

#  വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാരമനശാസ്ത്ര ശാക്തീകരണം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ആവിഷ്‌ക്കരിച്ച കൗമാരമനശാസ്ത്ര ശാക്തീകരണ പരിപാടി ഇന്‍ബ്ലിക്ക് 2021 സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ആവിഷ്‌ക്കരിച്ച കൗമാരമനശാസ്ത്ര ശാക്തീകരണ പരിപാടി ഇന്‍ബ്ലിക്ക് 2021 സംഘടിപ്പിച്ചു.

പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രസ്തുത പദ്ധതിയിലൂടെ കൗമാരക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്കി.

രണ്ട് ബാച്ചുകളിലായി നടന്ന ആദ്യഘട്ട പരിശീലനത്തിന് പി.ജെ. സണ്ണിച്ചന്‍, ഷിബു ചെറുക്കാട്, ബിജി സജീവന്‍ എന്നീ ട്രെയിനര്‍മാര്‍ നേതൃത്വം നല്‍കി.

പിടിഎ പ്രസിഡന്റ് സി.എച്ച്. സനൂപ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള, വി. അനില്‍, സ്റ്റാഫ് സെക്രട്ടറി നിധീഷ്, കെ.പി. മുരളികൃഷ്ണദാസ്, എം. മുകുന്ദന്‍, പി.കെ. രവിത, എന്‍.എന്‍. ഷൈനി, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15216/adolescent-psychology-empowerment-project-launched-at-north-higher-secondary-school)