---
title: "തിരികെ 88 സ്നേഹ സംഗമം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു "
english_title: "Back in 88 an Alumni Sangam was organized as Sneha Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152232/back-in-88-an-alumni-sangam-was-organized-as-sneha-sangam"
published_at: "2023-10-09T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523e60caf96e_1_thirike.jpg"
keywords: []
---

# തിരികെ 88 സ്നേഹ സംഗമം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കൂത്താളി: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 35 വര്‍ഷത്തിന് ശേഷം വീണ്ടും ഒത്തുകൂടി. ഒരു കാലത്ത് പോവാന്‍ മടിച്ച ഇടനാഴികള്‍ ഇന്ന് പോവാന്‍ കൊതിക്കുന്ന ഓര്‍മ്മകളായി.

## Article Content

**കൂത്താളി: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 35 വര്‍ഷത്തിന് ശേഷം വീണ്ടും ഒത്തുകൂടി. ഒരു കാലത്ത് പോവാന്‍ മടിച്ച ഇടനാഴികള്‍ ഇന്ന് പോവാന്‍ കൊതിക്കുന്ന ഓര്‍മ്മകളായി.

1988 ലെ എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഇന്ന് വീണ്ടും അതേ വിദ്യാലയത്തില്‍ ഒത്തു ചേര്‍ന്നത്. തിരികെ 88 സ്നേഹ സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അന്നത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും വീണ്ടും കണ്ടുമുട്ടി.

ഒരു കാലത്ത് ഒന്നിച്ച് പഠിച്ചും കളിച്ചും കഴിഞ്ഞവര്‍ സ്‌ക്കൂള്‍ ജീവിതം കഴിഞ്ഞതോടെ പല വഴികളിലേക്കും പടര്‍ന്നുപോയവര്‍ പഴയ ഗൃഹാതുരത്വേത്താടെ ഒത്തു ചേര്‍ന്നപ്പോള്‍ അവര്‍ പഴയ വിദ്യാര്‍ത്ഥികളായി മാറി.

പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി.കെ. ഉണ്ണികൃഷ്ണന്‍, വി.എം. ഷീജ, പി.കെ. അച്ചുതന്‍കുട്ടി, വി. ബിന്ദു, പി.പി. അജിത, എന്‍.പി ബിന്ദു എന്നവര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് തിരികെ 88 സ്നേഹ സംഗമം ആരംഭിച്ചത്.

വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകനായ എ.കെ. കരുണാകരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.പി. സുരേഷ് അധ്യക്ഷത വഹിച്ചു.

തിരികെ 88 വിദ്യാലയത്തിനുള്ള ഉപഹാരമായി പോഡിയം സമ്മാനിച്ചു. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രധാനാധ്യാപിക പി. സുജാത പോഡിയം ഏറ്റുവാങ്ങി. പി.ടി. സിറാജുല്‍ മുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ പി. ഷിബിത, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ എ.ജെ. ശ്രീജ എന്നിവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഗുരുനാഥന്മായെും അന്നത്തെ സ്‌ക്കൂള്‍ ജീവനക്കാരെയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തിരികെ 88 ലെ സഹപാഠികളെയും ആദരിച്ചു.

കെ. ഷീജ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.പി. രാഗിണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. 35 വര്‍ഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടല്‍ ഇനി തുടരാമെന്നും സംഗമത്തില്‍ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152232/back-in-88-an-alumni-sangam-was-organized-as-sneha-sangam)