---
title: "മുസ്ലിം ലീഗ് കുടുംബ സമ്മേളനവും ഹരിത സ്പര്‍ശം ലോഗോ പ്രകാശനവും സംഘടിപ്പിച്ചു "
english_title: "Muslim League organized family meeting and Haritha Sparsham logo release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152239/muslim-league-organized-family-meeting-and-haritha-sparsham-logo-release"
published_at: "2023-10-09T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523f849ebab6_1_annn.jpg"
keywords: []
---

# മുസ്ലിം ലീഗ് കുടുംബ സമ്മേളനവും ഹരിത സ്പര്‍ശം ലോഗോ പ്രകാശനവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം ലീഗ് കുടുംബ സമ്മേളനവും ഹരിത സ്പര്‍ശം ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മുസ്ലിം ലീഗ് കുടുംബ സമ്മേളനവും ഹരിത സ്പര്‍ശം ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

ചാലിക്കര ശാഖ മുസ്ലിംലീഗ് കുടുംബ സമ്മേളനം ചാലിക്കര സലഫി സെന്ററില്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹരിത സംസ്ഥാന സെക്രട്ടറി അഫ്ഷീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.

വിദ്യഭ്യാസ ആതുര സേവനരംഗത്ത് മുസ്ലിംലീഗിനെ അടയാളപ്പെടുത്താന്‍ രൂപീകരിച്ച ഹരിത സ്പര്‍ശം സംഘടനയുടെ ലോഗോ പ്രകാശനം ടി.ടി ഇസ്മായില്‍ നിര്‍വഹിച്ചു.

സമ്മേളനത്തില്‍ എസ്.കെ അസൈനാര്‍, ടി.കെ. ഇബ്രാഹിം, പി.കെ. ഇബ്രാഹിം, എം.ടി. ഹമീദ്, പി ഹാരിസ്, അബൂബക്കര്‍ മാഷ്, കുന്നത്ത് ആഷിക്, റുഖിയ കുന്നത്ത്, നസീമ പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ചാലിക്കര ശാഖ വനിതാ ലീഗ് ചുവട് സംഗമവും സംഘടിപ്പിച്ചു.

ഹരിത സംസ്ഥാന സെക്രട്ടറി അഫ്ശീല ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വി.എം സെലീന അധ്യക്ഷത വഹിച്ചു.

പി നസ് ല സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.കെ നസീമ പുത്തലത്ത്, ടി.കെ അസ്സയിനാര്‍, ഇബ്രാഹിം, സി. അബ്ദുറഹിമാന്‍, പി.കെ.കെ. നാസര്‍ കെ റുക്കിയ, എസ്.കെ നഫീസ. എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152239/muslim-league-organized-family-meeting-and-haritha-sparsham-logo-release)