---
title: "കരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു "
english_title: "Inaugurated Karanel Krishi harvest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152272/inaugurated-karanel-krishi-harvest"
published_at: "2023-10-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65241317ec6c0_1_tk.jpg"
keywords: []
---

# കരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരികണ്ടി കരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

12-ാം വാര്‍ഡിലെ താഴെ കായത്തരിക്കല്‍ കണാരന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കൃഷിയിറക്കിയത്.

കൃഷിഭവന്‍ വിതരണം ചെയ്ത നെല്‍വിത്താണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി ചെയ്തത്.

മെമ്പര്‍മാരായ ശോഭന വൈശാഖ്, ലിമ പാലയാട്, കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, അസിസ്റ്റന്റ്  പ്രിയങ്ക എന്നിവര്‍ കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152272/inaugurated-karanel-krishi-harvest)