---
title: "ചക്കിട്ടപാറയില്‍ കമുക് കൃഷി രോഗ പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു "
english_title: "Kamuk Krishi organized disease prevention workshop at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152280/kamuk-krishi-organized-disease-prevention-workshop-at-chakkittapara"
published_at: "2023-10-09T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240e6570dd2_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ കമുക് കൃഷി രോഗ പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ആത്മ പദ്ധതിയില്‍ ജില്ലക്കുള്ളിലെ പരിശീലന പരിപാടിയുടെ ഭാഗമായി ചക്കിട്ടപാറ കൃഷി ഭവനും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും സംയുക്തമായി കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂര്‍ കാര്‍ഷിക വിപണന കേന്ദ്രം വെങ്ങേരിയുടെ നേതൃത്വത്തില്‍ കമുക് കൃഷി രോഗ പ്രതിരോധ ശില്പശാലയും തിരഞ്ഞെടുത്ത കൃഷിയിടങ്ങളുടെ സന്ദര്‍ശനവും നടത്തി.

## Article Content

** പേരാമ്പ്ര: **ആത്മ പദ്ധതിയില്‍ ജില്ലക്കുള്ളിലെ പരിശീലന പരിപാടിയുടെ ഭാഗമായി ചക്കിട്ടപാറ കൃഷി ഭവനും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും സംയുക്തമായി കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂര്‍ കാര്‍ഷിക വിപണന കേന്ദ്രം വെങ്ങേരിയുടെ നേതൃത്വത്തില്‍ കമുക് കൃഷി രോഗ പ്രതിരോധ ശില്പശാലയും തിരഞ്ഞെടുത്ത കൃഷിയിടങ്ങളുടെ സന്ദര്‍ശനവും നടത്തി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ച ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയരക്ടര്‍ എസ് സപ്ന പദ്ധതി വിശദീകരിച്ചു.

ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയരക്ടര്‍ ജോസ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍ ബിന്ദു, ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കമുക് കൃഷി രോഗ പ്രതിരോധ ശില്പ ശാലയില്‍ കണ്ണൂര്‍ കെവികെ മേധാവി ഡോക്ടര്‍ പി ജയരാജ്, കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ ഇ.എം ഷിജിനി, ആരതി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

ഓഫീസര്‍ ജിജോ ജോസഫ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഗിരീഷ് കുമാര്‍ നന്ദിയും അര്‍പ്പിച്ചു. ശില്പശാലയില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തിലെ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്നു ജോസ് തോണക്കര, വര്‍ഗീസ് ജോര്‍ജ് പടിയറ തുടങ്ങിയ കര്‍ഷകരുടെ രോഗബാധിത കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152280/kamuk-krishi-organized-disease-prevention-workshop-at-chakkittapara)