---
title: "പി.കെ ബീനയുടെ കുടുംബത്തിനായി കുടുംബ സഹായനിധി വിതരണം ചെയ്തു "
english_title: "Family relief fund distributed for PK Beena's family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152285/family-relief-fund-distributed-for-pk-beenas-family"
published_at: "2023-10-09T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65241482aa12e_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പി.കെ ബീനയുടെ കുടുംബത്തിനായി കുടുംബ സഹായനിധി വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരവെ അകാലത്തില്‍ വിട്ടു പിരിഞ്ഞ പി.കെ ബീനയുടെ കുടുംബത്തിനായി കേരള പോലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് അംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായ നിധി പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ബീനയുടെ കുടുംബത്തിന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പ സാമി ഐ പി എസ് കൈമാറി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരവെ അകാലത്തില്‍ വിട്ടു പിരിഞ്ഞ പി.കെ ബീനയുടെ കുടുംബത്തിനായി കേരള പോലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് അംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായ നിധി പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ബീനയുടെ കുടുംബത്തിന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പ സാമി ഐ പി എസ് കൈമാറി.

ചടങ്ങില്‍ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.ആര്‍ ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

പേരാമ്പ്ര ഡി വൈ എസ് പി എം.സി കുഞ്ഞിമൊയീന്‍ കുട്ടി, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിഷന്‍ ജില്ലാ സെക്രട്ടറി പി. മുഹമ്മദ്, കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.സുധീഷ്, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. ഷനോജ്, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ നിര്‍വ്വാഹക സമിതി അംഗം വി.പി സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152285/family-relief-fund-distributed-for-pk-beenas-family)