---
title: "കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനായി ക്ലസ്റ്റര്‍ തല അധ്യാപക സംഗമം "
english_title: "Cluster level teacher meeting to ensure academic excellence of children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152295/cluster-level-teacher-meeting-to-ensure-academic-excellence-of-children"
published_at: "2023-10-09T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652423c44beee_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനായി ക്ലസ്റ്റര്‍ തല അധ്യാപക സംഗമം 

> **Lead Summary:** ** പേരാമ്പ്ര: **ദേശീയ അച്ചീവ്‌മെന്റ് സര്‍വ്വേ, സ്റ്റേറ്റ് എജ്യുക്കേഷന്‍ അച്ചീവ്‌മെന്റ് സര്‍വ്വേ എന്നിവയുടെ ചോദ്യ മാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും, കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനും ആയി മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലസ്റ്റര്‍ തല അധ്യാപക സംഗമം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ദേശീയ അച്ചീവ്‌മെന്റ് സര്‍വ്വേ, സ്റ്റേറ്റ് എജ്യുക്കേഷന്‍ അച്ചീവ്‌മെന്റ് സര്‍വ്വേ എന്നിവയുടെ ചോദ്യ മാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും, കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനും ആയി മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലസ്റ്റര്‍ തല അധ്യാപക സംഗമം സംഘടിപ്പിച്ചു.

പേരാമ്പ്ര ബിആര്‍സി തല ക്ലസ്റ്റര്‍ അധ്യാപക സംഗമം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ വി.പി നിത, പി.ഇ.സികണ്‍വീനര്‍ എ.സി മൊയ്തി, ബിആര്‍സി ട്രെയിനര്‍ കെ ലിമേഷ്, കെ ഷാജിമ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ബിആര്‍സി പരിധിയില്‍ 17 കേന്ദ്രങ്ങളിലായി 600 ഓളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു. ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണയ ഫലം വിശകലനം ചെയ്തു.

പരിമിതികള്‍ പരിഹരിക്കല്‍, ഒക്ടോബറിലും നവംബറിലും പരിഗണിക്കേണ്ട യൂണിറ്റുകളുടെ ആസൂത്രണം എന്നിവയും സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്. എല്‍ പി വിഭാഗത്തിന് ക്ലാസ് അടിസ്ഥാനത്തിലും, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിന് വിഷയ അടിസ്ഥാനത്തിലുമാണ് ക്ലസ്റ്ററുകള്‍ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152295/cluster-level-teacher-meeting-to-ensure-academic-excellence-of-children)