---
title: "കെ.പി സജീവനും വിനോദ് ചിരന്തനയ്ക്കും അരങ്ങ് നാടക അവാര്‍ഡ്"
english_title: "Arang Nataka Award for KP Sajeevan and Vinod Chiranthana"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15230/arang-nataka-award-for-kp-sajeevan-and-vinod-chiranthana"
published_at: "2021-12-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1acdf19f6a_WATER MARK.JPG"
keywords: []
---

# കെ.പി സജീവനും വിനോദ് ചിരന്തനയ്ക്കും അരങ്ങ് നാടക അവാര്‍ഡ്

> **Lead Summary:** ** പേരാമ്പ്ര:** ഈ വര്‍ഷത്തെ അരങ്ങ് നാടക ദേശീയ സംഘടനയുടെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. പേരാമ്പ്ര സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപത് പേര്‍ക്കാണ് അവാര്‍ഡ്.

## Article Content

** പേരാമ്പ്ര:** ഈ വര്‍ഷത്തെ അരങ്ങ് നാടക ദേശീയ സംഘടനയുടെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. പേരാമ്പ്ര സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപത് പേര്‍ക്കാണ് അവാര്‍ഡ്.

പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കുക. കോഴിക്കോട് ജില്ലയില്‍ നിന്ന് കെ.പി. സജീവനും വിനോദ് ചിരന്തനയ്ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.

കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശികളാണ് ഇരുവരും. അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ സജീവന്‍ നേടിയിട്ടുണ്ട്. വിനോദിന് കലാനികേതന്‍ തിരുവനന്തപുരത്തിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്.

ജനുവരി 9 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് മന്ത്രി സജി ചെറിയാനില്‍ നിന്ന് ഇരുവരും പുരസ്‌ക്കാരം സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15230/arang-nataka-award-for-kp-sajeevan-and-vinod-chiranthana)