---
title: "വടകര സഹോദയ സി.ബി.എസ്.ഇ റീജിയണല്‍ കലോത്സവം "
english_title: "Vadakara Sahodaya CBSE Regional Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152316/vadakara-sahodaya-cbse-regional-arts-festival"
published_at: "2023-10-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652430eeb616a_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# വടകര സഹോദയ സി.ബി.എസ്.ഇ റീജിയണല്‍ കലോത്സവം 

> **Lead Summary:**  വടകര സഹോദയ സി.ബി.എസ്.ഇ റീജിയണല്‍ കലോത്സവം-2023 ഒക്ടോബര്‍ 12, 13, 14 തിയ്യതികളില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 വടകര സഹോദയ സി.ബി.എസ്.ഇ റീജിയണല്‍ കലോത്സവം-2023 ഒക്ടോബര്‍ 12, 13, 14 തിയ്യതികളില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

157 ഇനങ്ങളിലായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആയിരത്തി അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ കലോത്സവത്തിന്റെ Phase-2 മത്സരങ്ങള്‍ ഒക്ടോബര്‍ 27 28 തിയ്യതികളില്‍ വടകര റാണി പബ്ലിക് സ്‌കൂളില്‍ വച്ച് നടക്കും.

IT fest (Phase-3) കുറ്റ്യാടി സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നവംബര്‍ രണ്ടാം വാരത്തില്‍ നടത്തുന്നതായിരിക്കും. 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികള്‍ക്ക് നവംബര്‍ 24, 25, 26 തിയ്യതികളില്‍, കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ വച്ചു നടക്കുന്ന സി.ബി.എസ്.ഇ സ്റ്റേറ്റ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വടകര സഹോദയ പ്രസിഡന്റ് ജോയ് ജോസഫ് , ജനറല്‍ സെക്രട്ടറി മോളിക്കുട്ടി അബ്രഹാം, ട്രഷറര്‍ കെ.പി. ബഷീര്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വി. ശ്രീജ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152316/vadakara-sahodaya-cbse-regional-arts-festival)