---
title: "പേരാമ്പ്രയില്‍ 40 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍"
english_title: "A native of Bihar was arrested with 40 grams of ganja in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152384/a-native-of-bihar-was-arrested-with-40-grams-of-ganja-in-perambra"
published_at: "2023-10-10T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524e96d6f5da_1_kanja.jpg"
keywords: []
---

# പേരാമ്പ്രയില്‍ 40 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്രയില്‍ 40 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍.

## Article Content

** പേരാമ്പ്ര :** പേരാമ്പ്രയില്‍ 40 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍.

കഴിഞ്ഞ ദിവസം പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുദീപ്കുമാറും പാര്‍ട്ടിയും പേരാമ്പ്ര ഭാഗത്ത് നടത്തിയ പരിശോധനയില്‍ 40 ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി ദീപ്ചന്‍ കുമാര്‍ (28) എന്നയാളെ പിടികൂടി ഒരു എന്‍ഡിപിഎസ് കേസ് എടുത്തു.

പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ കടിയങ്ങാട് പാലേരി ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്ന ആളാണ്.

പട്രോളിംഗില്‍ പ്രിവന്റീവ് ഓഫീസര്‍ സി.പി ഷാജി, ഗ്രേഡ് പിഒ പി.പി ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി ഷബീര്‍, എസ്.ജെ അനൂപ് കുമാര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152384/a-native-of-bihar-was-arrested-with-40-grams-of-ganja-in-perambra)