---
title: "അറക്കല്‍ സിജു അനുസ്മരണം"
english_title: "Arakkal Siju Commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152413/arakkal-siju-commemoration-at-perambra"
published_at: "2023-10-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f8b6d2360_1_siju.jpg"
keywords: []
---

# അറക്കല്‍ സിജു അനുസ്മരണം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന അറക്കല്‍ സിജുവിന്റെ 25-ാം രക്തസാക്ഷി ദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന അറക്കല്‍ സിജുവിന്റെ 25-ാം രക്തസാക്ഷി ദിനം ആചരിച്ചു.

കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായണ്ണ അമ്പായപാറയിലെ ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും പേരാമ്പ്ര കല്ലോട്ടെ സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തി അനുസ്മരിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് സ്വയം നേതൃത്വം നല്‍കി ജീവന്‍ ബലി അര്‍പ്പിച്ച പോരാളിയാണ് അറക്കല്‍ സിജുവെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്  വി.ടി സൂരജ് പറഞ്ഞു.

നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ജുന്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു.

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, സംസ്ഥാന സമിതി അംഗം അര്‍ജുന്‍ പൂനത്ത്, നിയോജകമണ്ഡലം ഭാരവാഹികളായ ആദില്‍ മുണ്ടിയത്ത്, അഭിമന്യൂ എസ്, അമിത്ത് മനോജ്, ആമീന്‍ മേപ്പയൂര്‍, മുആദ് നരിനട, ഷാജഹാന്‍ കാരയാട്, അനുരാജ് വട്ടക്കണ്ടി, ജ്യോതി അഞ്ജന തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152413/arakkal-siju-commemoration-at-perambra)