---
title: "ചന്ദന മരങ്ങള്‍ മോഷണം പോയി"
english_title: "Sandalwood trees were stolen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152422/Sandalwood-trees-were-stolen"
published_at: "2023-10-10T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524fdb9daec7_1_chantha.jpg"
keywords: []
---

# ചന്ദന മരങ്ങള്‍ മോഷണം പോയി

> **Lead Summary:** **അരിക്കുളം :** അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി.

## Article Content

**അരിക്കുളം :** അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി.

രണ്ട് മരങ്ങളാണ് മുറിച്ചത്. കാതലുള്ള ഭാഗങ്ങള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്താണ് കൊണ്ട് പോയത്. കുറച്ച് ഭാഗങ്ങള്‍ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലുമാണ്.

ചന്ദന മരങ്ങളുടെ മുറിച്ചിട്ട ശിഖരങ്ങള്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് അധികൃതരെയും കൊയിലാണ്ടി പോലീസിലും വിവരം അറിയിക്കുകയായിരുന്നു.

പരാതി പ്രകാരം പോലീസ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുറിച്ചെടുത്ത മരത്തില്‍ നിന്ന് എത്ര കിലോ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് വരുന്നതായും അന്വേഷണം നടത്തി വരുന്നതായും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152422/Sandalwood-trees-were-stolen)