---
title: "തണല്‍ മരത്തിന്റെ അപകടം പിടിച്ച ശിഖരം മുറിച്ച് മാറ്റി "
english_title: "The damaged branch of the shade tree was cut and replaced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152448/the-damaged-branch-of-the-shade-tree-was-cut-and-replaced"
published_at: "2023-10-10T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65251105778b0_1_maram.jpg"
keywords: []
---

# തണല്‍ മരത്തിന്റെ അപകടം പിടിച്ച ശിഖരം മുറിച്ച് മാറ്റി 

> **Lead Summary:** ** ചേനോളി: **പേരാമ്പ്ര ചേനോളി നൊച്ചാട് പിഡബ്ല്യുഡി സര്‍വ്വീസ് റോഡില്‍ ചേനോളി അച്ചന്‍ കണ്ടി മീത്തല്‍ കനാല്‍ പാലത്തിനടുത്തുള്ള കൂറ്റന്‍ തണല്‍ മരത്തിന്റെ ശിഖരം ഇറിഗേഷന്‍ വകുപ്പ് മുറിച്ച് മാറ്റിച്ചു.

## Article Content

** ചേനോളി: **പേരാമ്പ്ര ചേനോളി നൊച്ചാട് പിഡബ്ല്യുഡി സര്‍വ്വീസ് റോഡില്‍ ചേനോളി അച്ചന്‍ കണ്ടി മീത്തല്‍ കനാല്‍ പാലത്തിനടുത്തുള്ള കൂറ്റന്‍ തണല്‍ മരത്തിന്റെ ശിഖരം ഇറിഗേഷന്‍ വകുപ്പ് മുറിച്ച് മാറ്റിച്ചു.

വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇറിഗേഷന്‍ പാലത്തിന്റെ സൈഡിലായിരുന്നു ഈ മരം.

മുളിയങ്ങല്‍ ഭാഗത്തു നിന്നും കനാല്‍ ഭാഗത്തു കൂടി കടന്നു വരുന്ന വലിയ ലോറികള്‍ നൊച്ചാട് ഭാഗത്തേക്ക് തിരിയുമ്പോള്‍ മരത്തിന്റെ ശിഖരം തട്ടി ബ്ലോക്കാവുന്ന സ്ഥിതിയായിരുന്നു.

നിരവധി ആളുകള്‍ വാഹനം കാത്തുനില്‍ക്കുന്നതും ഓട്ടോ പാര്‍ക്കിംഗും ഇതിനടിയിലാണ്. മഴക്കാലത്ത് ഭീതിയോടെയായിരുന്നു ജനങ്ങള്‍ ഇതിനടിയിലൂടെ കടന്നു പോയിരുന്നത്. സമീപത്തുള്ള ട്രാന്‍സ്‌ഫോമറിലേക്കുള്ള H7 ലൈനും കടന്നു പോകുന്നത് ഇതിനടിയിലൂടെ ആണ്.

ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ മരക്കൊമ്പ് മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അപകടാവസ്ഥയിലുള്ള ശിഖരം മുറിച്ച് മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152448/the-damaged-branch-of-the-shade-tree-was-cut-and-replaced)