---
title: "കെ.കെ. ലീലയുടെ 7 ാം ചരമവാര്‍ഷികം പാലേരിയില്‍ ആചരിച്ചു "
english_title: "K.K. Leela's 7th death anniversary was celebrated in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15250/kk-leelas-7th-death-anniversary-was-celebrated-in-paleri"
published_at: "2021-12-09T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1c4fd6fa7a_WATER MARK copy.jpg"
keywords: []
---

# കെ.കെ. ലീലയുടെ 7 ാം ചരമവാര്‍ഷികം പാലേരിയില്‍ ആചരിച്ചു 

> **Lead Summary:**  **പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്ന കെ.കെ. ലീലയുടെ ചരമവാര്‍ഷികം ആചരിച്ചു.

## Article Content

 **പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്ന കെ.കെ. ലീലയുടെ ചരമവാര്‍ഷികം ആചരിച്ചു.

7 ാം ചരമവാര്‍ഷികമാണ് പാലേരിയില്‍ സമുചിതമായി ആചരിച്ചത്. അനുസ്മരണ യോഗം എം.കെ. നളിനി ഉദ്ഘാടനം ചെയ്തു. എ.സി. സതി അധ്യക്ഷത വഹിച്ചു.

എം. കുഞ്ഞമ്മദ്, പി. പ്രസന്ന, ഉണ്ണി വേങ്ങേരി, സുബൈദ ചെറുവറ്റ എന്നിവര്‍ പ്രസംഗിച്ചു. വി.കെ. സുമതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. നളിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15250/kk-leelas-7th-death-anniversary-was-celebrated-in-paleri)