---
title: "നേതാവ് എം.കെ.സ ഹ ദേവന്റെ 4 മത് ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍  ആചരിച്ചു"
english_title: "The 4th death anniversary of leader M. K. Saha Devan was duly observed under the leadership of the Perampra Mandal Congress Committee."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152557/the-4th-death-anniversary-of-leader-m-k-saha-devan-was-duly-observed-under-the-leadership-of-the-perampra-mandal-congress-committee"
published_at: "2023-10-10T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65257e4cd72ac_maram_edited.jpg"
keywords: []
---

# നേതാവ് എം.കെ.സ ഹ ദേവന്റെ 4 മത് ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍  ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് എം.കെ.സ ഹ ദേവന്റെ 4 മത് ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര :** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് എം.കെ.സ ഹ ദേവന്റെ 4 മത് ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി ,മുനീര്‍ എരവത്ത്, കോണ്‍ഗ്രസ്സ് നേതാക്കളായ, ഉമ്മര്‍ണ്ടോറ, കെ.സി രവീന്ദ്രന്‍ ഇ.ടി സത്യന്‍, ഇ.പി മുഹമ്മദ്, ഷാജു പൊന്‍ പറ, വി.വി ദിനേശന്‍' വി.പി സുരേഷ്, കെ.പി മായന്‍കുട്ടി സംസാരിച്ചു.

മനോജ് എടാണി, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി ,വിനോദന്‍ കല്ലൂര്‍, പി.ക മജീദ്,കുഞ്ഞോത്ത് സജീവന്‍, ലതേഷ് പുതിയെടുത്ത് കെ.എം ശ്രീനിവാസന്‍ ,കെ.സി അനീഷ്, ശശി എരവട്ടൂര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയ്ക്കു നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152557/the-4th-death-anniversary-of-leader-m-k-saha-devan-was-duly-observed-under-the-leadership-of-the-perampra-mandal-congress-committee)