---
title: "ചെറുകിട കച്ചവടക്കാരെ വലക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് ലോബിയെ നിയന്ത്രിക്കണം "
english_title: "The online business lobby that attracts small traders should be controlled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152564/the-online-business-lobby-that-attracts-small-traders-should-be-controlled"
published_at: "2023-10-10T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525856165911_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചെറുകിട കച്ചവടക്കാരെ വലക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് ലോബിയെ നിയന്ത്രിക്കണം 

> **Lead Summary:** **ചക്കിട്ടപാറ: **ചെറുകിട കച്ചവടക്കാരെ വലയ്ക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് ലോബിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറ യൂണിറ്റ് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

## Article Content

**ചക്കിട്ടപാറ: **ചെറുകിട കച്ചവടക്കാരെ വലയ്ക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് ലോബിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറ യൂണിറ്റ് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

60 വയസ്സ് കഴിഞ്ഞ കച്ചവടക്കാര്‍ക്ക് ന്യായമായ പെന്‍ഷനും മറ്റ് ചികിത്സ ആനുകൂല്യങ്ങളും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. സംഘടന ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പ വിജയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചീക്കിലോട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജന്‍ ഒദയോത്ത്, മണ്ഡലം ട്രഷറര്‍ സി.പി മനോജ്, കുഞ്ഞിമൊയ്തീന്‍ ചെമ്പ്ര, വി.പി മൂസ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് ജനറല്‍ സെക്രട്ടറി സാബു പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷാജന്‍ തോമസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152564/the-online-business-lobby-that-attracts-small-traders-should-be-controlled)