---
title: "പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറിയുടെ പൂര്‍ത്തീകരണവും മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും "
english_title: "Completion of Classroom for Scheduled Caste Students and Distribution of Meritorial Scholarships"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15267/completion-of-classroom-for-scheduled-caste-students-and-distribution-of-meritorial-scholarships"
published_at: "2021-12-09T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1d7dde665b_WATER MARK.JPG"
keywords: []
---

# പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറിയുടെ പൂര്‍ത്തീകരണവും മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 21-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറിയുടെ പൂര്‍ത്തീകരണവും മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും നടന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 21-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറിയുടെ പൂര്‍ത്തീകരണവും മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍ത്തീകരിക്കുന്ന പത്ത് പദ്ധതികളില്‍ ഒന്നാണിത്. 10 വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയും 14 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവുമാണ് നടത്തിയത്.

പഠനമുറിക്ക് 2 ലക്ഷം രൂപവീതം 20 ലക്ഷം രൂപയും സ്‌ക്കോളര്‍ഷിപ്പിനത്തില്‍ 3 ലക്ഷവും ആണ് ചിലവഴിച്ചത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി. സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തഗം സി.എം. സനാതനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിഇഒ ശൈലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15267/completion-of-classroom-for-scheduled-caste-students-and-distribution-of-meritorial-scholarships)