---
title: "ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ച് മുസ്ലിം ലീഗ് "
english_title: "Muslim League organized Bafaqi Thangal commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152670/muslim-league-organized-bafaqi-thangal-commemoration"
published_at: "2023-10-11T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65264f21e944f_1_afr.jpg"
keywords: []
---

# ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ച് മുസ്ലിം ലീഗ് 

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്  എ.എം.എ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് വിദ്യാഭ്യാസത്തിലൂടെ ദിശാബോധം നല്‍കിയ സൂര്യ തേജസ്സായിരുന്നു മഹാനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

നവീകരിച്ച അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് ആസ്ഥാന മന്ദിരംബാഫഖി തങ്ങള്‍ സ്മാര സൗധത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

ഹസീം ചെമ്പ്ര ബാഫഖി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എ. അസീസ്, ആര്‍.കെ. മുനീര്‍, കല്ലൂര്‍ മുഹമ്മദലി, മുനീര്‍ കുളങ്ങര, ടി.പി. മുഹമ്മദ്, പി.ടി. അഷ്‌റഫ്, ഒ. മമ്മു, വി.പി. റിയാസുസ്സലാം, വി.വി.എം. ബഷീര്‍, പി. ഹംസ മൗലവി, എം.കെ. അബ്ദുറഹിമാന്‍, കെ.എം. മുഹമ്മദ്, പൊയിലങ്ങല്‍ അമ്മത്, കെ.എം. അബ്ദുസ്സലാം, എന്‍.കെ. അഷ്‌റഫ്, പി.പി.കെ. അബ്ദുള്ള, റഫീഖ് കുറുങ്ങോട്ട്, കെ.എം മുഹമ്മദ് സകരിയ, എം. കുഞ്ഞായന്‍ കുട്ടി, സി. നാസര്‍, ആവള മുഹമ്മദ്, സുഹൈല്‍, കെ.എം. മര്‍വ അരിക്കുളം, സുഹറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152670/muslim-league-organized-bafaqi-thangal-commemoration)