---
title: "അര്‍ഹതയ്ക്കുള്ള അംഗീകാരം ലഭിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ പടവുകള്‍ കയറിയിറങ്ങി പ്രകാശന്‍"
english_title: "Prakashan climbed the stairs in front of the authorities to get the recognition of his merits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152684/prakashan-climbed-the-stairs-in-front-of-the-authorities-to-get-the-recognition-of-his-merits"
published_at: "2023-10-11T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652654b6797e9_1_asw.jpg"
keywords: []
---

# അര്‍ഹതയ്ക്കുള്ള അംഗീകാരം ലഭിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ പടവുകള്‍ കയറിയിറങ്ങി പ്രകാശന്‍

> **Lead Summary:** ** പേരാമ്പ്ര **: ബധിരര്‍ക്കുള്ള സംസ്ഥാന ദേശീയ മത്സരത്തില്‍ സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പടെ നിരവധി മെഡലുകളും അംഗീകാരവും നേടിയ ചെറുവണ്ണൂര്‍ തയ്യുള്ളതില്‍ പ്രകാശന് അര്‍ഹതയ്ക്കുള്ള ഒരു അംഗികാരവും ജന്മ നാടോ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നോ ലഭിച്ചിട്ടില്ല.

## Article Content

** പേരാമ്പ്ര **: ബധിരര്‍ക്കുള്ള സംസ്ഥാന ദേശീയ മത്സരത്തില്‍ സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പടെ നിരവധി മെഡലുകളും അംഗീകാരവും നേടിയ ചെറുവണ്ണൂര്‍ തയ്യുള്ളതില്‍ പ്രകാശന് അര്‍ഹതയ്ക്കുള്ള ഒരു അംഗികാരവും ജന്മ നാടോ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നോ ലഭിച്ചിട്ടില്ല.

ഒരു ഒറ്റ ജനപ്രതിനിധി പോലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രകാശനും ഭാര്യയും പറയുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് മെഡലണിഞ്ഞ പ്രകാശന് നീതി ലഭിക്കാന്‍ 39 വര്‍ഷത്തിന് ശേഷവും നടന്നിട്ടില്ല.

അര്‍ഹതയ്ക്കുള്ള അംഗികാരം ലഭിക്കാന്‍ പ്രകാശന്‍ ഇന്നും അധികാരികള്‍ക്ക് മുന്നില്‍ പടവുകള്‍ കയറുകയാണ്.

നിതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രകാശനും ഭാര്യ പുഷ്പയും ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ജില്ല കമ്മിറ്റി അംഗം കെ.കെ രജീഷ്, മണ്ഡലം ട്രഷറര്‍ ടി.എം ഹരിദാസ് എന്നിവര്‍ക്കൊപ്പം കോഴിക്കോട് ജില്ല കലക്ടര്‍ എ ഗീതക്ക് നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152684/prakashan-climbed-the-stairs-in-front-of-the-authorities-to-get-the-recognition-of-his-merits)