---
title: "സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പെരുന്തല്‍മണ്ണ ചാമ്പ്യന്‍മാരായി "
english_title: "State Football Championship; Malabar Institute of Technology Perunthalmanna became the champions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152800/state-football-championship-malabar-institute-of-technology-perunthalmanna-became-the-champions"
published_at: "2023-10-11T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526e202dcfd9_1_ams.jpg"
keywords: []
---

# സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പെരുന്തല്‍മണ്ണ ചാമ്പ്യന്‍മാരായി 

> **Lead Summary:** ** പേരാമ്പ്ര: **കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പെരുന്തല്‍മണ്ണ ചാമ്പ്യന്‍മാരായി.

## Article Content

** പേരാമ്പ്ര: **കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പെരുന്തല്‍മണ്ണ ചാമ്പ്യന്‍മാരായി.

കേരള ഗവണ്മെന്റ്  സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് മാനേജേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന തല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ വിവിധ കേരള ഗവണ്മെന്റ്  സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ സ്ഥാപനങ്ങളിലെ ഇരുപതോളം ടീമുകള്‍ പങ്കെടുത്തു.

ഒടുവില്‍ പെര്‍ഫെക്ട് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനു കീഴിലുള്ള മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചാമ്പ്യന്‍മാരായി. നാഷണല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എടപ്പാള്‍ റണ്ണേഴ്‌സ് അപ്പും കരസ്ഥമാക്കി.

കോഴിക്കോട് ജിംഗാ ഫുട്‌ബോള്‍ ടര്‍ഫ് മൈതാനത്ത് വെച്ച് നടന്ന ആവേശകരമായ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി നിഷ കളിക്കാരെ പരിചയപ്പെട്ടു.

രാവിലെ 9 മണിക്ക് തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ കേരള ഗവണ്മെന്റ്  സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ ഫുട്‌ബോള്‍ ടീമുകളും അവരവരുടെ ബാനറുകള്‍ക്ക് പിറകെ അണിനിരന്നു.

മാര്‍ച്ച് പാസ്റ്റില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്  ഡയറക്ടര്‍ സുരേഷ് കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. കെഐഎംഎ സംസ്ഥാന പ്രസിഡന്റ്  എന്‍ ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 20 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫി വിതരണം കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ പി.പി സാബു നാഥ് നിര്‍വഹിച്ചു. കെ ഐഎംഎ ജനറല്‍ സെക്രട്ടറി പി.പി ജാബിര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രെഷറര്‍ കെ.കെ മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.

മത്സരങ്ങള്‍ക്ക് പി.ഡി മാത്യു, രഞ്ജിത്ത് ബിന്ദു പ്രോംടെക്, കെ ഉസ്മാന്‍, മാത്യു തോമസ് മുല്ലപ്പള്ളി, ഇടിഐ ഫിര്‍ദൗസ്, പി.കെ.എം നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152800/state-football-championship-malabar-institute-of-technology-perunthalmanna-became-the-champions)