---
title: "#tigersafaripark | ചക്കിട്ടപാറയില്‍ വികസനത്തിന്റെ അനന്ത സാധ്യതകളുമായി ടൈഗര്‍ സഫാരി പാര്‍ക്ക് "
english_title: "Tiger Safari Park with endless possibilities of vision in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152817/tiger-safari-park-with-endless-possibilities-of-vision-in-chakkittapara"
published_at: "2023-10-11T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526d25fd4b54_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #tigersafaripark | ചക്കിട്ടപാറയില്‍ വികസനത്തിന്റെ അനന്ത സാധ്യതകളുമായി ടൈഗര്‍ സഫാരി പാര്‍ക്ക് 

> **Lead Summary:** **ചക്കിട്ടപാറ:** ഒരു പ്രദേശത്ത് വികസനത്തിന്റെ ഭാഗമായി പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കാതെ പ്രതിഷേധിക്കരുതെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍.

## Article Content

**ചക്കിട്ടപാറ:** ഒരു പ്രദേശത്ത് വികസനത്തിന്റെ ഭാഗമായി പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കാതെ പ്രതിഷേധിക്കരുതെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍.

ചക്കിട്ടപാറയില്‍ വരാന്‍ സാധ്യതയുള്ള ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ ഉയര്‍ന്ന് വന്ന എതിര്‍പ്പിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പദ്ധതി വരുമ്പോള്‍ അതിന്റെ ഗുണവും ദോഷവും പഠിക്കണം. അല്ലാതെ അതിനെതിരെ പ്രതിഷേധിച്ച് ഈ നാട്ടില്‍ വരാന്‍ സാധ്യതയുള്ള അതിവിദൂരമായ വികസന സാധ്യതയുള്ള പദ്ധതികള്‍ മറ്റ് സ്ഥലത്തേക്ക് തട്ടിമാറ്റാനുള്ള പ്രവണത അംഗീകരിക്കാന്‍ ആവില്ല.

സഫാരി ടൈഗര്‍ പാര്‍ക്കിന് മലബാറില്‍ സ്ഥലം അടയാളപ്പെടുത്തിയപ്പോള്‍ ചക്കിട്ടപാറയിലെ രണ്ട് സ്ഥലങ്ങളാണ് അടയളപ്പെടുത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും കണ്‍വെന്‍ഷനുകളും പത്രവാര്‍ത്തകളും വന്നു.

ഇതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, ഫോറസ്റ്റ് മേധാവിയെ പങ്കെടുവിച്ച് കൊണ്ട് യോഗം ചേര്‍ന്നു. സഫാരി പാര്‍ക്ക് ജനങ്ങള്‍ക്ക് കാര്യമായ ദോഷം വരില്ലെങ്കില്‍ അതുമായി മുന്നോട്ടു പോകാമെന്ന ധാരണയില്‍ അന്ന് യോഗം പിരിയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 175 മുതല്‍ 200 കോടി രൂപ വരെ ചിലവുള്ള പദ്ധതിയാണ്. ഒരു നിശ്ചിത സ്ഥലം ഏറ്റെടുത്ത് അതിന് ചുറ്റും മതില്‍ ഉണ്ടാക്കി അതിന് ചുറ്റും ഫെന്‍സിങ്ങ് ഉണ്ടാക്കി കടുവകളെ അതിന്റെ ആവാസവ്യവസ്ഥക്കനുസരിച്ച് ജീവിക്കാന്‍ വിടുന്ന പദ്ധതിയാണ്.

ഇവിടേക്ക് കവചിത വാഹനങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാനും കടുവകളെ കാണാനും കഴിയുന്ന രൂപത്തിലാണ് പദ്ധതി തയ്യാാക്കിയത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ചക്കിട്ടപാറയിലേക്ക് ഒഴുകിയെത്തും.

കൂടാതെ 750 യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാനും സഫാരിപാര്‍ക്ക് കാരണമാകും. അതോടെ അനാഥമായി കിടക്കുന്ന പഞ്ചായത്തിലെ പ്രദേശം ജനനിബിഡമാകും.

മുന്‍ അനുഭവം വച്ച് എതിര്‍ക്കാന്‍ പാടില്ല. എതിര്‍പ്പ് കൂടിയാന്‍ ഇത്രയും വലിയ വികനപദ്ധതി ഇവിടെ വരാന്‍ സാധ്യത ഇല്ല. കണ്ണൂര്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഇതിനു വേണ്ടി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചക്കിട്ടപാറക്ക് വന്ന സൗഭാഗ്യം നഷ്ടപ്പെടുത്തില്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. ഗോകുലം ഗ്രൂപ്പിന്റെ വെഞ്ച്വറം ടൂറിസം പദ്ധതിയുടെ ഭാഗമായി സയന്‍സ് പാര്‍ക്ക്, പെരുവണ്ണാമൂഴി മുതല്‍ പൂഴിത്തോട് വരെ 19 കോടിയുടെ റോഡ് പണി, പെരുവണ്ണാമൂഴി ചെമ്പ്ര വരെയുള്ള 6 കിലോമീറ്റര്‍ 32 കോടി ചിവഴിച്ചുള്ള മലയോര ഹൈവേയുടെ പ്രവൃത്തി, 300 േകാടിയുടൈ വാട്ടര്‍ പള്ാന്റ്, സപ്പോര്‍ട്ട് ഡാം, പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷന്‍, 6യൂനിറ്റ് മൊഗാ വൈദ്യുതി ഉത്പ്പാദന കേന്ദ്രം , തിമിരിപാലം, എക്കല്‍പാലം തുടങ്ങി 600 േകാടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചക്കിട്ടപാറയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152817/tiger-safari-park-with-endless-possibilities-of-vision-in-chakkittapara)