---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം സമാപിച്ചു "
english_title: "Valiacode AUP School Arts Festival concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152888/valiacode-aup-school-arts-festival-concluded"
published_at: "2023-10-12T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652780ff69edc_1_avalia.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം രണ്ടു ദിവസങ്ങളിലായി നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൈരളി പട്ടുറുമാല്‍ ഫെയിമുമായ ശ്രീചിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ കലോത്സവം രണ്ടു ദിവസങ്ങളിലായി നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൈരളി പട്ടുറുമാല്‍ ഫെയിമുമായ ശ്രീചിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായ റിത്‌വിക റാമിനെ മൊമന്റോ നല്‍കി ആദരിച്ചു.

ടി.പി സുനില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.എസ് രശ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152888/valiacode-aup-school-arts-festival-concluded)