---
title: "യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "UDF organized Perambra Panchayath convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152952/udf-organized-perambra-panchayath-convention"
published_at: "2023-10-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527aa2e1a5cf_1_udf.jpg"
keywords: []
---

# യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ അധീനതയിലുള്ള റഗുലേറ്റഡ് മാര്‍ക്കറ്റിന്റെ പേരാമ്പ്രയിലുള്ള 1 ഏക്കര്‍ 42 സെന്റ്  സ്ഥലം ഭൂമിയുടെ മുന്‍ ഉടമസ്ഥര്‍ എന്ന വ്യാജേന ഭൂമാഫിയക്ക് കൈമാറുവാന്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ ഗൂഡാലോചന നടക്കുന്നതായും ഇതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് എന്നു പറഞ്ഞ് എംഎല്‍എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഈ ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ഇത് ഇടത് സര്‍ക്കാറിന്റെ നേട്ടമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഇപ്പോള്‍ വീണ്ടും കേസ്സില്‍ കക്ഷി ചേരണമെന്ന് പറഞ്ഞ്  ഗ്രാമ പഞ്ചായത്തില്‍ പ്രമേയം പാസ്സാക്കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഈ കള്ളക്കള്ളി അവസാനിപ്പിച്ച് ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കണമെന്നും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുവാന്‍ എംഎല്‍എ മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.

യുഡിഎഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സി.പി.എ. അസീസ്, രാജന്‍ മരുതേരി, പി.കെ രാഗേഷ്, കെ.സി. രവീന്ദ്രന്‍, ഇ. ഷാഹി, പി.എസ്സ് സുനില്‍ കുമാര്‍, കെ.പി. റസാക്ക് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152952/udf-organized-perambra-panchayath-convention)