---
title: "വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; പ്രതിയെ പിടികൂടിയ പൊലീസുകാര്‍ക്ക് ആദരവ് "
english_title: "Attempt to abduct the student; Respect to the policemen who caught the suspect"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153092/attempt-to-abduct-the-student-respect-to-the-policemen-who-caught-the-suspect"
published_at: "2023-10-12T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65281db7c6d6e_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; പ്രതിയെ പിടികൂടിയ പൊലീസുകാര്‍ക്ക് ആദരവ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയ പേരാമ്പ്രാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ക്കു അനുമോദനം നല്‍കി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയ പേരാമ്പ്രാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ക്കു അനുമോദനം നല്‍കി.

പേരാമ്പ്ര ഹൈസ്‌കൂള്‍ പിടിഎ, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് അനുമോദിച്ചത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡന്റ് ആദ്യക്ഷനായി. പ്രിന്‍സിപ്പല്‍ മെമെന്റോ വിതരണം ചെയ്തു. ചടങ്ങില്‍ ബാബു കണ്ടോത്തു, വി.ബി രാജേഷ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു . അരവിന്താക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153092/attempt-to-abduct-the-student-respect-to-the-policemen-who-caught-the-suspect)