---
title: "രാജിവച്ച് സി.പി.എമ്മിലേക്ക് വന്നവരെ പതാക നല്‍കി സ്വീകരിച്ചു "
english_title: "Those who resigned and joined the CPM were welcomed with flags"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15325/those-who-resigned-and-joined-the-cpm-were-welcomed-with-flags"
published_at: "2021-12-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b224804a084_WATER MERK  NEW.JPG"
keywords: []
---

# രാജിവച്ച് സി.പി.എമ്മിലേക്ക് വന്നവരെ പതാക നല്‍കി സ്വീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി.

## Article Content

** പേരാമ്പ്ര: **വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി.

കടിയങ്ങാട് തറവട്ടത്ത് രവീന്ദ്രന്‍, മാത, ശാന്ത, ധന്യ എന്നിവര്‍ക്കാണ് ഏരിയാകമ്മിറ്റി അംഗം എം. വിശ്വന്‍ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചത്.

എരിയാ കമ്മിറ്റി അംഗം ഉണ്ണി വേങ്ങേരി, ലോക്കല്‍ കമ്മിറ്റി അംഗം കെ.എം സാബു, ബ്രാഞ്ച് സെക്രട്ടറി ടി.എം ബാലകൃഷ്ണന്‍, സി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15325/those-who-resigned-and-joined-the-cpm-were-welcomed-with-flags)