---
title: "ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടി പുന:പരിശോധിക്കണം; കെഎസ്‌യു "
english_title: "Online transfer process should be re-examined; KSU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153272/online-transfer-process-should-be-re-examined-ksu"
published_at: "2023-10-13T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65290ae67984c_1_peru4.JPG"
keywords: []
---

# ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടി പുന:പരിശോധിക്കണം; കെഎസ്‌യു 

> **Lead Summary:** **കോട്ടൂര്‍: **പേരാമ്പ്ര ഉപജില്ലയിലെ പെരുവച്ചേരി ഗവ :എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ അധ്യാപികയെ നിയമിച്ചത് ഓണ്‍ലൈന്‍ നടപടിയിലൂടെ നിയമനം നടത്താതെ മറ്റൊരു വഴിയിലൂടെ നിയമനം നടത്തിയെന്ന് കെഎസ്‌യു ആരോപിച്ചു.

## Article Content

**കോട്ടൂര്‍: **പേരാമ്പ്ര ഉപജില്ലയിലെ പെരുവച്ചേരി ഗവ :എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ അധ്യാപികയെ നിയമിച്ചത് ഓണ്‍ലൈന്‍ നടപടിയിലൂടെ നിയമനം നടത്താതെ മറ്റൊരു വഴിയിലൂടെ നിയമനം നടത്തിയെന്ന് കെഎസ്‌യു ആരോപിച്ചു.

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷകരെ പറ്റിച്ച രീതി പുനഃപരിശോധിക്കണമെന്നും കെഎസ്‌യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം അര്‍ജ്ജുന്‍ പൂനത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിഷ്ണു അണിയോത്ത് അധ്യക്ഷത വഹിച്ചു.

തേജസ് മൂലാട്, ടി അതുല്ല്യ, അശ്വതി വാകയാട്, ആദില്‍ പൂനത്ത്, ബി.ടി നിബിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153272/online-transfer-process-should-be-re-examined-ksu)