---
title: "വിദ്യാരംഗം ഉപജില്ല സര്‍ഗോത്സവം ഒക്ടോബര്‍ 21 ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ "
english_title: "Vidyarangam Upajila Sargothsavam on October 21 at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153310/vidyarangam-upajila-sargothsavam-on-october-21-at-nochad-higher-secondary-school"
published_at: "2023-10-13T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652928b950d82_1_nochad2.JPG"
keywords: []
---

# വിദ്യാരംഗം ഉപജില്ല സര്‍ഗോത്സവം ഒക്ടോബര്‍ 21 ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല തല സര്‍ഗോത്സവം ഒക്ടോബര്‍ 21 ശനിയാഴ്ച നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല തല സര്‍ഗോത്സവം ഒക്ടോബര്‍ 21 ശനിയാഴ്ച നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. കഥ, കവിത, പുസ്തകാസ്വാദനം, നാടന്‍ പാട്ട്, കാവ്യാലാപനം, അഭിനയം, ചിത്രരചന എന്നീ ഏഴ് വിഭാഗങ്ങളിലാണ് ശില്‍പശാല നടക്കുക.

പരിപാടിയുടെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ സമീര്‍, പ്രധാനധ്യാപിക എം.ബിന്ദു, ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍, വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, എസ്. രമേശന്‍, സ്റ്റാഫ് സെക്രട്ടറി എ.പി. അസീസ്, വി.കെ. ഇസ്മായില്‍, ബി.ബി ബിനീഷ്, ഇ.കെ. സുരേഷ്, ടി.കെ. നൗഷാദ്, പി.എം. ബഷീര്‍, കെ.എം. നസീര്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി (ചെയര്‍ പേഴ്‌സണ്‍), പ്രിന്‍സിപ്പല്‍ കെ. സമീര്‍ (ജന: കണ്‍വീനര്‍), പ്രധാനധ്യാപിക എം. ബിന്ദു, വിദ്യാ രംഗം കോഡിനേറ്റര്‍ വി.എം. അഷറഫ് (കണ്‍വീനര്‍ മാര്‍ ), ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153310/vidyarangam-upajila-sargothsavam-on-october-21-at-nochad-higher-secondary-school)