---
title: "സേനഉദ്യോഗമിത്ര പേരാമ്പ്രയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു "
english_title: "Sena Udyogamithra organizes an awareness class at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153314/sena-udyogamithra-organizes-an-awareness-class-at-perambra"
published_at: "2023-10-13T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65292d4067fa9_1_pathra.JPG"
keywords: []
---

# സേനഉദ്യോഗമിത്ര പേരാമ്പ്രയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു 

> **Lead Summary:** ** പേരാമ്പ്ര**: കേന്ദ്ര-സംസ്ഥാന സായുധസേനാ മേഖലകളില്‍ തൊഴില്‍ നേടാന്‍ ഉദ്ദേശിക്കുന്ന യുവതി യുവാക്കള്‍ക്ക് പേരാമ്പ്രയില്‍ സൗജന്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര**: കേന്ദ്ര-സംസ്ഥാന സായുധസേനാ മേഖലകളില്‍ തൊഴില്‍ നേടാന്‍ ഉദ്ദേശിക്കുന്ന യുവതി യുവാക്കള്‍ക്ക് പേരാമ്പ്രയില്‍ സൗജന്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

കേന്ദ്ര-സംസ്ഥാന സായുധസേന വിഭാഗങ്ങളായ പൊലീസ്, എക്‌സൈസ്, ജയില്‍വാര്‍ഡന്‍, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, റെയില്‍വേ പൊലീസ്, ആസാം റൈഫിള്‍സ്, ബിഎസ്എഫ്, എന്‍ഡിഎ, സിഐഎസ്എഫ് തുടങ്ങിയ തസ്തികകളില്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലുമായി ലക്ഷക്കണക്കിന് പുതിയ നിയമനങ്ങള്‍ ആണ് ഉണ്ടാകാന്‍ പോകുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സേനഉദ്യോഗമിത്ര പേരാമ്പ്രയില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.

2023 ഒക്‌ടോബര്‍ 15 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ പേരാമ്പ്രയിലെ ദയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നത്.

ഉദ്യോഗാര്‍ത്ഥികളുടെ കൂടെ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രായപരിധി 15 വയസ്സ് മുതല്‍ 36 വയസ്സ് വരെയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രജനി രാജേഷ് (ഉദ്യാഗ മിത്ര, കോഴിക്കോട് ബ്രാഞ്ച് സെന്റര്‍ ഡയറക്ടര്‍), എം.ടി യോഹന്നാന്‍ (റിട്ട: പൊലീസ് ഇന്‍സ്‌പെക്ടര്‍, ട്രെയിനര്‍ ആന്റ് കോ ഓഡിനേറ്റര്‍ ഓഫ് തൃശ്ശൂര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 9526996111, 8289 895903 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153314/sena-udyogamithra-organizes-an-awareness-class-at-perambra)