---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 മുതല്‍ "
english_title: "Navratri celebration at Elamaran Kulangara Bhagavathy Temple from October 15"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153405/navratri-celebration-at-elamaran-kulangara-bhagavathy-temple-from-october-15"
published_at: "2023-10-13T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65297cbea3e6d_000_8_chinmaya.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 മുതല്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ഒക്ടോബര്‍ 21 ശനിയാഴ്ച അക്കാദമിക് ആര്‍ട്‌സ് ചെണ്ടമേളം. 22 ന് ഗ്രന്ഥം വെപ്പ് ആരംഭിക്കും. വൈകുന്നേരം പമ്പ് പ്രാദേശിക വിഭാഗം ഒരുക്കുന്ന തിരുവാതിരക്കളി, പ്രശാന്ത് നരയംകുളത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി ദേവരാഗം മ്യൂസിക് ട്രൂപ്പ് ഒരുക്കുന്ന ഗാനസുധ ഉണ്ടായിരിക്കുംം.

23 ന് തിങ്കള്‍ മാതൃസമിതി പരപ്പില്‍ അവതരിപ്പിക്കുന്ന തിരു ാതിരക്കളി, ഹൃദയരാഗം മ്യൂസിക് ഒരുക്കുന്ന ഭജന്‍സ്. 24 ന് ഗ്രന്ഥം എടുക്കല്‍, വിദ്യാരംഭം, വാഹനപൂജ എന്നിവ 7 മണിക്ക് ആരംഭിക്കും

വിദ്യാരംഭത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയ റക്ടര്‍ ഡോ. പീയൂഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം നവീകരണ പ്രവര്‍ത്തനത്തിന് 15 ന് തുടക്കം കുറിക്കുകയാണ്. അഗ്രശാല, റോഡ്, കുളം, സരസ്വതി മണ്ഡപം എന്നിങ്ങനെയാണ് പ്രവൃത്തി.

ക്ഷേത്രത്തിന് വേണ്ടി സ്ഥലം വാങ്ങുന്നതിന് നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂപ്പണ്‍ ആദ്യ വില്പന നവരാത്രി നാളില്‍ നടത്തപ്പെടും.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബോര്‍ഡ് മെമ്പര്‍മാരായ എന്‍.കെ. ലാല്‍, നാഗത്ത് ചന്ദ്രശേഖരന്‍, നവമി ആഘോഷ കമ്മറ്റി അംഗങ്ങളായ പി.സി സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153405/navratri-celebration-at-elamaran-kulangara-bhagavathy-temple-from-october-15)