---
title: "മുളിയങ്ങല്‍ അമ്മയും മക്കളും തീകൊളുത്തി; കുട്ടികള്‍ മരിച്ചു "
english_title: "Muliyangal mother and children set on fire; The children died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15346/muliyangal-mother-and-children-set-on-fire-the-children-died"
published_at: "2021-12-10T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2ae85263b9_00000000  NEW CARD copy.JPG"
keywords: []
---

# മുളിയങ്ങല്‍ അമ്മയും മക്കളും തീകൊളുത്തി; കുട്ടികള്‍ മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ അമ്മയും മക്കളും തീകൊളുത്തി കുട്ടികള്‍ മരിച്ചു. നടുക്കണ്ടി പരേതനായ പ്രകാശന്റെ ഭാര്യ പ്രിയയും മക്കളായ പുണ്യ തീര്‍ത്ഥ നിവേദ്യ എന്നിവരാണ് തീകൊളുത്തിയത്.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ അമ്മയും മക്കളും തീകൊളുത്തി കുട്ടികള്‍ മരിച്ചു. നടുക്കണ്ടി പരേതനായ പ്രകാശന്റെ ഭാര്യ പ്രിയയും മക്കളായ പുണ്യ തീര്‍ത്ഥ നിവേദ്യ എന്നിവരാണ് തീകൊളുത്തിയത്.

ഇന്ന് പുലര്‍ച്ചെ  മൂന്നരയ്ക്കാണ് തീകൊളുത്തിയത്. പ്രകാശന്റെ അമ്മ വീട്ടിനകത്തു നിന്നും കുട്ടികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീകൊളുത്തിയ നിലയില്‍ കണ്ടത്.

പിന്നീട് സംഭവമറിഞ്ഞ് നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ആണ്.

പ്രിയയുടെ ഭര്‍ത്താവ് പ്രകാശൻ ഒരു വർഷം മുൻപാണ്  ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15346/muliyangal-mother-and-children-set-on-fire-the-children-died)