---
title: "ആശ്വാസ് ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് "
english_title: "The youth wing of the Traders and Industry Coordinating Committee organized the comfort camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153480/the-youth-wing-of-the-traders-and-industry-coordinating-committee-organized-the-comfort-camp"
published_at: "2023-10-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a24d48a295_1_kailas.JPG"
keywords: []
---

# ആശ്വാസ് ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് 

> **Lead Summary:** **പേരാമ്പ്ര:** വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആശ്വാസ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആശ്വാസ് ക്യാമ്പ് സംഘടിപ്പിച്ചു.

ആശ്വാസ് ആപ്പ് ഡൗണ്‍ലോഡ് ആന്റ് ഡാറ്റാ എന്‍ട്രി ക്യാമ്പിന്റെ മണ്ഡലതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യപാരികള്‍ക്കായി നടത്തുന്ന പദ്ധതിയാണ് ആശ്വാസ്. പദ്ധതിയില്‍ അംഗങ്ങളാകുന്ന ഒരു വ്യാപാരി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായവും നിബന്ധനകളോടെ നല്‍കുന്നതാണ്.

നിയോജക മണ്ഡലത്തിലെ എല്ലാ യൂണിറ്റുകളിലും യൂത്ത് വിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. സി.എം അഹമ്മദ് കോയ ആശ്വാസ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ഷരീഫ് ചീക്കിലോട്ട്, ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത്, ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളായ ഒ.പി. മുഹമ്മദ്, സാജിദ് ഊരാളത്ത്, യൂണിറ്റ് ഭാരവാഹികളായ സലീം മണവയല്‍, ജയകൃഷ്ണന്‍ നോവ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് കിംഗ്, ഷിബു പ്രഭ എന്നിവര്‍ സംസാരിച്ചു. നിസാം നിലിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സലിം മിലാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153480/the-youth-wing-of-the-traders-and-industry-coordinating-committee-organized-the-comfort-camp)