---
title: "കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്റര്‍ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു "
english_title: "Kairali Vocational Training Center organized the convocation programm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153519/kairali-vocational-training-center-organized-the-convocation-programm"
published_at: "2023-10-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a410c6695c_1_kairali.JPG"
keywords: []
---

# കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്റര്‍ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍ ഗവ. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ പ്രോഗ്രാമും ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കോട്ടണിയല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍ ഗവ. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ പ്രോഗ്രാമും ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കോട്ടണിയല്‍ ചടങ്ങും സംഘടിപ്പിച്ചു.

ഡോ. വിപിന്‍ വേങ്ങയില്‍ ഉദ്ഘാടനം ചെയ്തു. കൃത്യമായ ചികിത്സയിലൂടെ ലഭ്യമാകുന്ന ആശ്വാസം രോഗികളില്‍ കാണുമ്പോള്‍ ഉണ്ടാക്കുന്ന ആനന്ദം മാനവികതയിലൂന്നിയ നിസ്വാര്‍ത്ഥ സേവനമായ ആതുരശുശ്രൂഷ രംഗത്തിന്റെ മാത്രം പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ കെ.ബി. രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ലിസമ്മ എബ്രഹാം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌നേഹദീപം തെളിയിച്ചു.

നഴ്‌സിംഗ് അധ്യാപിക അഞ്ജു കുര്യാക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ മനോജിന്റെ ചികിത്സാഫണ്ടിലേക്ക് സമാഹരിച്ച തുക പിടിഎ പ്രസിഡന്റ്  കെ.ടി. ബാലകൃഷ്ണന്‍ കൈരളി വിടിസി ഡയറക്ടര്‍ ഐ. സുനിതയില്‍ നിന്നും ഏറ്റുവാങ്ങി.

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രിന്‍സിപ്പല്‍ കെ.ബി. രതീഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കെപിഐഒഎസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മോന്‍ നിര്‍വ്വഹിച്ചു.

എംപിടിഎ പ്രസിഡന്റ്  സൗദ, അധ്യാപകരായ അനുശ്രീ, കുഞ്ഞിമൂസ, സ്വാലിഹ, സീമ, ജിതേഷ് കുമാര്‍, ജസ്‌ല തുടങ്ങിയവരും വിദ്യാര്‍ത്ഥി പ്രതിനിധികളായ സുഹാന, സഹാന, ഷെറിന്‍ എന്നിവരും സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത ചടങ്ങിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153519/kairali-vocational-training-center-organized-the-convocation-programm)