---
title: "വടകര സഹോദയ സിബിഎസ്ഇ റിജിയണല്‍ കലോത്സവം പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌കൂളില്‍ നടന്നു "
english_title: "Vadakara Sahodaya CBSE Regional Arts Festival held at St. Meera's Public School, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153566/vadakara-sahodaya-cbse-regional-arts-festival-held-at-st-meeras-public-school-perambra"
published_at: "2023-10-14T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a5b19ad399_1_vk.JPG"
keywords: []
---

# വടകര സഹോദയ സിബിഎസ്ഇ റിജിയണല്‍ കലോത്സവം പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌കൂളില്‍ നടന്നു 

> **Lead Summary:** ** പേരാമ്പ്ര:** വടകര സഹോദയ സിബിഎസ്ഇ റിജിയണല്‍ കലോത്സവത്തിന് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** വടകര സഹോദയ സിബിഎസ്ഇ റിജിയണല്‍ കലോത്സവത്തിന് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളില്‍ നടന്നു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വടകര സഹോദയ പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍ കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ടോപ് സിംഗര്‍ഫെയിം ദേവ്‌ന ശ്രീയ വിശിഷ്ടാതിഥിയായ ചടങ്ങില്‍ സെന്റ്  മീരാസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോളിക്കുട്ടി അബ്രഹാം സ്വാഗതം പറഞ്ഞു.

വടകര സഹോദയ ട്രഷറര്‍ കെ.പി ബഷീര്‍, എക്‌സിക്യൂട്ടീവ് അംഗം സുനില്‍ കുഞ്ഞിത്തയ്യില്‍, വാഡ് അംഗം കെ.കെ. അമ്പിളി, സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഡോ. പി.ടി സബീഷ് എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കോ - ഓഡിനേറ്റര്‍ വി. ശ്രീജ നന്ദിയും പറഞ്ഞു. 8 വേദികളിലായി നടക്കുന്ന മത്സരപരിപാടികള്‍ ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153566/vadakara-sahodaya-cbse-regional-arts-festival-held-at-st-meeras-public-school-perambra)