---
title: "റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം"
english_title: "Inauguration of Residents Association at kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153593/inauguration-of-residents-association-at-kalpathur"
published_at: "2023-10-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a714cdefc4_1_uth2.jpg"
keywords: []
---

# റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം

> **Lead Summary:** ** കല്പത്തൂര്‍: **റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു.

## Article Content

** കല്പത്തൂര്‍: **റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു.

മേപ്പയ്യൂര്‍ പൊലീസ് എസ്എച്ച്ഒ പി. ജംഷിദ് മുഖ്യാതിഥിയായി. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡും മേപ്പയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ 170 കുടുംബങ്ങള്‍ക്ക് 1990 - 1994 കാലഘട്ടത്തില്‍ മിനിമം ഗ്യാരണ്ടി സ്‌കീമില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി അക്ഷീണ പരിശ്രമം നടത്തി വൈദ്യുതികരണം നടത്തി വിജയം കൈവരിച്ച കെ.ടി ബാലകൃഷ്ണന്‍ നായര്‍ക്ക് മൊമറ്റോ നല്‍കി ആദരിച്ചു.

അംഗീകാരം മേപ്പയ്യൂര്‍ പൊലീസ് എസ്എച്ച് ഒ.പി ജംഷിദില്‍ നിന്ന് ബാലകൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153593/inauguration-of-residents-association-at-kalpathur)