---
title: "അക്ഷരമുറ്റം ഫെസ്റ്റ്: പേരാമ്പ്ര ഉപജില്ലയില്‍ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Aksharamuttam fest: Welcome committee formed in Perambra sub-district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153601/aksharamuttam-fest-welcome-committee-formed-in-perambra-sub-district"
published_at: "2023-10-14T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a7769993a0_1_sara.jpg"
keywords: []
---

# അക്ഷരമുറ്റം ഫെസ്റ്റ്: പേരാമ്പ്ര ഉപജില്ലയില്‍ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പേരാമ്പ്ര സബ് ജില്ലാ മത്സരം നവംബര്‍ 11 ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

## Article Content

** പേരാമ്പ്ര : **ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പേരാമ്പ്ര സബ് ജില്ലാ മത്സരം നവംബര്‍ 11 ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

സംഘാടകസമിതി രൂപീകരണയോഗം നൊച്ചാട് പഞ്ചായത്ത് പ്രസി ഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു.

കെഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ്  ടി.കെ ഉണ്ണികൃഷ്ണന്‍, എ റിതീഷ് എന്നിവര്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കെ സമീര്‍, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ.കെ ഹനീഫ, ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്‍, കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം കെ.സി ജാഫര്‍, പി ശ്രീജിത്ത്, കെ.പി രാജന്‍, കെ.കെ രഹനേഷ് എന്നിവര്‍ സംസാരിച്ചു.

അക്ഷരമുറ്റം ഉപജില്ലാ കണ്‍വീനര്‍ ഇ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പി.എന്‍ ശാരദ (ചെയര്‍പേഴ്‌സണ്‍), എടവന സുരേന്ദ്രന്‍, ഷിജി കൊട്ടാറക്കല്‍, കെ.സി ജാഫര്‍, കെ.പി ആലിക്കുട്ടി (വൈസ് ചെയര്‍മാന്‍), പി ശ്രീജിത്ത് (ജനറല്‍ കണ്‍വീനര്‍), ടി.കെ ഉണ്ണികൃഷ്ണന്‍, കിളിയായി ഹമീദ്, കെ.പി രാജന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153601/aksharamuttam-fest-welcome-committee-formed-in-perambra-sub-district)