---
title: "മുളിയങ്ങല്‍ കൂട്ട ആത്മഹത്യാശ്രമം; മക്കള്‍ക്ക് പിന്നാലെ അമ്മയും  മരിച്ചു"
english_title: "Muliyangal mass suicide attempt; The mother also left after the children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15367/muliyangal-mass-suicide-attempt-the-mother-also-left-after-the-children"
published_at: "2021-12-10T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2cf0113c57_00000000  NEW CARD copy.JPG"
keywords: []
---

# മുളിയങ്ങല്‍ കൂട്ട ആത്മഹത്യാശ്രമം; മക്കള്‍ക്ക് പിന്നാലെ അമ്മയും  മരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മുളിയങ്ങല്‍ മക്കള്‍ക്കൊപ്പം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

## Article Content

** പേരാമ്പ്ര:** മുളിയങ്ങല്‍ മക്കള്‍ക്കൊപ്പം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

മുളിയങ്ങല്‍ നടുക്കണ്ടി പരേതനായ പ്രകാശന്റെ ഭാര്യ പ്രിയയാണ് (32) അല്‍പ്പ സമയം മുന്‍പ് ആശുപത്രിയില്‍ മരിച്ചത്.

മക്കളായ പുണ്യ തീര്‍ത്ഥ (13) നിവേദ്യ (4) എന്നിവരെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം.

ഗുരുതരമായ പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് മരിച്ചത്.

പ്രകാശന്റെ അമ്മ വീട്ടിനകത്തു നിന്നും കുട്ടികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീകൊളുത്തിയ നിലയില്‍ കണ്ടത്. പിന്നീട് സംഭവമറിഞ്ഞ് നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15367/muliyangal-mass-suicide-attempt-the-mother-also-left-after-the-children)