---
title: "ഹുബ്ബു റസൂല്‍ സമ്മേളന സ്‌നേഹ സന്ദേശ റാലി സംഘടിപ്പിച്ചു "
english_title: "Hubbu Rasool Conference organized love message rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153750/hubbu-rasool-conference-organized-love-message-rally"
published_at: "2023-10-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b73b5da948_000_8_chinmaya.JPG"
keywords: []
---

# ഹുബ്ബു റസൂല്‍ സമ്മേളന സ്‌നേഹ സന്ദേശ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹുബ്ബു റസൂല്‍ സമ്മേളന സ്‌നേഹ സന്ദേശ റാലി പേരാമ്പ്ര ടൗണിനെ ഭക്തി നിര്‍ഭരമാക്കി. 90 മഹല്ലുകളില്‍ നിന്നും ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു.

## Article Content

**പേരാമ്പ്ര: **സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹുബ്ബു റസൂല്‍ സമ്മേളന സ്‌നേഹ സന്ദേശ റാലി പേരാമ്പ്ര ടൗണിനെ ഭക്തി നിര്‍ഭരമാക്കി. 90 മഹല്ലുകളില്‍ നിന്നും ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു.

റാലിക്ക് സയ്യിദ് അലിതങ്ങള്‍, റഫീഖ് സകരിയ ഫൈസി, പി.എം കോയ മുസ്ല്യാര്‍, സി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹിമാന്‍, എസ്.പി കുഞ്ഞമ്മത്, ഇ.കെ അഹമ്മദ് മൗലവി, ചെരിപ്പേരി മൂസ്സഹാജി, എന്‍. അഹമ്മദ് മൗലവി, സിദ്ദീഖ് മാഹിരി, സഫീര്‍ അശ്അരി, വി.കെ കുഞ്ഞബ്ദുള്ള, സി.പി ഹമീദ്, ആര്‍.കെ മുഹമ്മദ്, ഇ. ഷമീര്‍, എം.കെ.സി കുട്ട്യാലി, കെ. നിസാര്‍ റഹ്മാനി, ടി.കെ ഇബ്രാഹിം, തുണ്ടിയില്‍ മമ്മി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153750/hubbu-rasool-conference-organized-love-message-rally)