---
title: "വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The elderly man was found dead in the river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153858/the-elderly-man-was-found-dead-in-the-river"
published_at: "2023-10-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bbcedf3cd4_1_kunjichekkan.jpg"
keywords: []
---

# വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **കടിയങ്ങാട് **: വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കന്‍ ആണ് ഇന്ന് രാവിലെ കുളക്കണ്ടം ഭാഗത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കടിയങ്ങാട് **: വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കന്‍ ആണ് ഇന്ന് രാവിലെ കുളക്കണ്ടം ഭാഗത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ഭാര്യ: പരേതയായ ദേവി. മക്കള്‍: സുമ, പത്മജ, രമ, പ്രേമജന്‍, പ്രീത, പ്രവീണ്‍. മരുമക്കള്‍: വേലായുധന്‍, ബാലന്‍, രാജന്‍, ബിജു, അജിത, ശ്രുതി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153858/the-elderly-man-was-found-dead-in-the-river)